ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ചാത്തന്നൂർ ഡിപ്പോയും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. സന്നദ്ധ പ്രവർത്തകരുടെ സേവന ഫലമായി ഡിപ്പോയുടെ ചുറ്റുമുള്ള പുല്ലുകളും ചെറിയ കാടുകളും വെട്ടിമാറ്റി, ഡിപ്പോ കോമ്പൗണ്ടിലുള്ള പ്രവർത്തിക്കാത്ത വഴിയിടത്തിന്റെ ചുറ്റുമുള്ള വലിയ കാടുകളും വെട്ടിമാറ്റി.
ഗ്രാമ പഞ്ചായത്തംഗം ആർ. സന്തോഷിന്റെ നേതൃത്വത്തിലാണ് വനിതകൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർ എത്തി സേവന പ്രവർത്തനം നടത്തിയത്. ആർ സന്തോഷ് സേവന പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്റർമാരായ കൃഷ്ണകുമാർ, ശ്രീലാൽ എന്നിവർ നേതൃത്വം നൽകി.
കേരളപുരത്ത് മിനി മാസ്റ്റ് ലൈറ്റ്
ഉദ്ഘാടനം ചെയ്തു
കുണ്ടറ : പി. സി. വിഷ്ണുനാഥ് എംഎൽഎ യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കേരളപുരം വരട്ട്ചിറക്ഷേത്രത്തിന് സമീപം റോഡിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് പി. സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോൺഗ്രസ് കേരളപുരം മണ്ഡലം പ്രസിഡന്റ് പി. നിസാമുദീൻ, പഞ്ചായത്ത് മെമ്പർ മാരായ ഇടവട്ടം വിനോദ്, വി. നൗഫൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിനേശ്, യുഡിഎഫ് ചെയർമാൻ കുരീപ്പള്ളി സലിം, ബി. ജ്യോതിർ നിവാസ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് രാജേന്ദ്രൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് അബ്ദുൽ റഹീം, അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.