അഞ്ചല്‍ : ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ ഭാരതീപുരത്ത് ജനവാസ മേഖലയില്‍ കള്ളുഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജനകീയ സമിതി. ഇരുന്നൂറോളം സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന കശുവണ്ടി ഫാക്ടറി, നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ലക്ഷംവീട് കോളനി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും കായിക പരിശീലനം നടത്തുന്ന ഗ്രൗണ്ട്, ലൈബ്രറി, കലാ-കായിക വേദി കെട്ടിടം അടക്കം പ്രവര്‍ത്തിക്കുന്ന തുമ്പോട് റോഡില്‍ കള്ളുഷാപ്പ് ആരംഭിക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിഷേധം നടത്തിവരുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മാർച്ച് സംഘടിപ്പിച്ചു. തുമ്പോട് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് പേര് പങ്കെടുത്തു.
തുടര്‍ന്ന് മറവന്ചിറയില് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഏരൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈന്‍ ബാബു ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയില്‍ ഷാപ്പ് ആരംഭിക്കാനുള്ള ശ്രമം നാട്ടുകാര്‍ക്കൊപ്പം നിന്ന് ചെറുക്കുമെന്ന് ഷൈന്‍ ബാബു പറഞ്ഞു. ജനകീയ സമിതി കണ്‍വീനര്‍ പി.ടി കൊച്ചുമ്മച്ചന്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കണ്‍വീനര്‍ രാധാകൃഷ്ണന്, വാര്‍ഡ് അംഗം ഷീന കൊച്ചുമ്മച്ചന്‍, ബി രാജീവ്, തുന്പോട് ഭാസി, എം.എന്‍ വിജയകുമാര്‍, ശൈലേന്ദ്രനാഥ്, ആർ ഗോപകുമാർ, അജീഷ് സുകുമാർ, കിഷോർ എന്നിവർ പ്രസംഗിച്ചു. സന്തോഷ്, വിനോദ് കുമാർ, സജീവൻ അനില, ജയശ്രീ, സുജ എന്നിവർ നേതൃത്വം നൽകി.