റാന്നി: പോലീസിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി "യോദ്ധാവി'ന്റെ ഭാഗമായി റാന്നി ഈട്ടിച്ചുവട് എബനേസർ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും നടന്നു. റാന്നി പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷ് നേതൃത്വം നൽകി.
പാലിയേറ്റീവ് കെയർ വൈസ് പ്രസിഡന്റ് ഫാ. എ.എസ്. ബിജു ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് ജോജി പുതുവൽ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ ആശ്വധീഷ് ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ കെ.സി. സിബിച്ചൻ, മായ തുടങ്ങിയവർ പ്രസംഗിച്ചു. മേക്കോഴൂർ എസ്എൻഡിപി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ വാർഡ് അംഗം ജോൺ എം. സാമുവൽ അധ്യക്ഷത വഹിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർ എഎസ്ഐ സി.കെ. മനോജ് ക്ലാസെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ അരുൺ രാജ്, ഹെഡ്മിസ്ട്രസ് സുശീല എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ
ബോധവത്കരണം
കോന്നി: കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ ജാഗ്രതാ സമിതിയുടെയും ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രീത് ഭാസ്കർ ക്ലാസുകൾ നയിച്ചു.
സ്കൂൾ മാനേജർ എൻ. മനോജ്, പിടിഎ പ്രസിഡന്റ് മനോജ് പുളിവേലിൽ, പ്രിൻസിപ്പൽ ആർ. സുനിൽ, ടീച്ചർ ഇൻചാർജ് കെ.എസ്. ലീന, ട്രസ്റ്റ് പ്രതിനിധി എസ്. സന്തോഷ് കുമാർ. സി.ഡി. സുരേഷ്, ഷിനി, സജിനി ഗോപിനാഥ്, സ്റ്റാഫ് സെക്രട്ടറി ആർ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ
പ്രതിജ്ഞയെടുത്തു
കോന്നി: തെങ്ങുംകാവ് ഗവൺമെന്റ് എൽപി സ്കൂളിൽ സ്പെഷൽ അസംബ്ലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.
കുട്ടികളുടെ രക്ഷിതാക്കൾ, സമീപത്തെ വ്യാപാരികൾ, ഓട്ടോറിക്ഷാ തോഴിലാളികൾ, വൈദ്യുത ജീവനക്കാർ എന്നിവരും അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം ലഹരിക്കെതിരേ പക്ഷം ചേരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാർഥി പ്രതിനിധി ശങ്കരി സുമേഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് ജി. വിജയകുമാർ, പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്, അധ്യാപകരായ കവിത പീതാംബരൻ, ഷെറിൻ അലോഷ്യസ്, എം.എൻ. വിലാസിനി എന്നിവർ നേതൃത്വം നല്കി.
റെഡ്ക്രോസ് വിമുക്തി മിഷൻ
ബോധവത്കരണം
തിരുവല്ല: റെഡ്ക്രോസും വിമുക്തി മിഷനും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ തിരുവല്ല താലൂക്കിലെ എല്ലാ സ്കൂളുകളിലും ലഹരിക്കെതിരേ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്കൂളില്‍ സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് നിര്‍വഹിച്ചു.
തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ബാബു കല്ലുങ്കല്‍, കെ.പി. രമേശ്, എം. സലിം, സാമുവല്‍ ചെറിയാന്, ദിലീപ്കുമാര്, ഡോ. സജി കുര്യന് എന്നിവര്‍ പ്രസംഗിച്ചു.