പത്തനംതിട്ട: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2021 ജനുവരി ഒന്നുമുതല്‍ നല്‍കാനുള്ള 12 ശതമാനം ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കണമെന്നു കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റര്‍ ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2021 ജനുവരി ഒന്നുമുതല്‍ ഉള്ള രണ്ടു ശതമാനവും 2021 ജൂലൈ ഒന്നുമുതല്‍ ഉള്ള മൂന്ന് ശതമാനവും 2022 ജനുവരി ഒന്നുമുതല്‍ ഉള്ള മൂന്ന് ശതമാനവും 2022 ജൂലൈ ഒന്ന് മുതലുള്ള 4 ശതമാനവും ഉള്‍പ്പെടെ 12 ശതമാനം ശാഖ കുടിശികയാണ് സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നല്‍കാനുണ്ട്.
പ്രസിഡന്റ് കെ. ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജോണ്‍ മാത്യു, ബൈജു, തോമസ്, മറിയാമ്മ മാത്യു, റെനി ആനി എന്നിവര്‍ പ്രസംഗിച്ചു.
കോച്ചിംഗ് സെന്റർ
ഉദ്ഘാടനം ഇന്ന്
റാന്നി: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ അറുപതാമത് ജന്മദിനാഘോഷവും ഭദ്രാസനം ആരംഭിക്കുന്ന കരിയർ കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനവും ഇന്നു നടക്കും.
രാവിലെ ഏഴിന് മാർ ഗ്രീഗോറിയോസ് ചാപ്പലിൽ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോച്ചിംഗ് സെന്റർ ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കും.