കോന്നി: ഫോറസ്റ്റ് റേഞ്ചിലെ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷനും കൊന്നപ്പാറ വിഎന്‍എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഞളളൂര്‍ മുതല്‍ എലിമുളളുംപ്ലാക്കല്‍ വരെയുളള റോഡ് ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജെയിംസ്, ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഓഫീസര്‍ മധുസൂദനന് പിള്ള, ബീറ്റ്ഫോറസ്റ്റ് ഓഫീസര്‍ രാഖി എസ്. രാജന്, ഫോറസ്റ്റ് വാച്ചര്‍ ബി. റഹിം, വിഎന്‍എസ് കോളജ് എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ വി. രഞ്ജിത്ത്, വിഎന്‍എസ് കോളജ് കൊമേഴ്സ് വിഭാഗം തലവന്‍ ശോഭാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.