+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുഷ്പവിഹാർ തിരുക്കുടുംബ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപിച്ചു

ഡൽഹി: പുഷ്പവിഹാർ Nebsarayi തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്‍റേയും വിശുദ്ധ സെബാസ്ത്യനോസിന്‍റേയും സംയുക്ത തിരുനാൾ സമാപിച്ചു. തിരുന്നാൾ ആഘോഷങ്ങൾ ഫെബ്രുവരി 11 , 12 , 13 തിയതികളിലാണ് നടത
പുഷ്പവിഹാർ തിരുക്കുടുംബ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപിച്ചു
ഡൽഹി: പുഷ്പവിഹാർ Nebsarayi തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്‍റേയും വിശുദ്ധ സെബാസ്ത്യനോസിന്‍റേയും സംയുക്ത തിരുനാൾ സമാപിച്ചു. തിരുന്നാൾ ആഘോഷങ്ങൾ ഫെബ്രുവരി 11 , 12 , 13 തിയതികളിലാണ് നടത്തിയത്. ഫാദർ ജോമോൻ കപ്പലുമാക്കൽ തിരുന്നാൾ കൊടിയേറ്റ് നടത്തുകയും ഫാ ജോമി കളംബരത്ത് , ഫാ . ജിതിൻ വടക്കേൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് കിർമ്മികത്വം വഹിക്കുകയും ചെയ്തു.

തിരുന്നാൾ ദിവസങ്ങളിൽ അമ്പ് (കഴുന്ന് ) എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നു. തിരുന്നാൾ സമാപനദിവസം ചെണ്ടമേളത്തോടുകൂടിയ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. തിരുന്നാൾ ആഘോഷങ്ങൾ വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവര്ക്കും വികാരി ഫാ ജോർജ് കൊച്ചുപുരയ്ക്കൽ നന്ദി അറിയിച്ചു .

ഞായറാഴ്ച (14 ന്) രാവിലെ ഒന്പതിനു കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം ഉണ്ടായിരിക്കും . ഫരീദാബാദ് രൂപത വികാരി ജനറൽ മോൺസിഗ്നോർ ജോസ് വെട്ടിക്കൽ മുഖ്യ കാർമികത്വം വഹിക്കും.

റിപ്പോർട്ട്: റജി നെല്ലിക്കുന്നത്ത്