കോട്ടയം: ജില്ലയില്‍ ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ഏഴാമത്തെ അക്ഷയ കേന്ദ്രമായി പാലാ തെക്കേക്കര അക്ഷയകേന്ദ്രം. പാലാ നഗരസഭയില്‍ സിവില്‍ സ്റ്റേഷനു സമീപമാണ് പാലാ തെക്കേക്കര അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അക്ഷയകേന്ദ്രത്തിന് ഐഎസ്ഒ സര്ട്ടിഫിക്കേഷന് ജില്ലാകളക്ടര്‍ ഡോ. പി.കെ. ജയശ്രീ സമ്മാനിച്ചു. ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സംരംഭക രാജി മോള് രാജന് ജില്ലാകളക്ടര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. ചടങ്ങില്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ. ധനേഷ്, ഐഎസ്ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന തെക്കേക്കര അക്ഷയകേന്ദ്രത്തിന് 2000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. 10 ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
തിരുശേഷിപ്പ് വണക്കം
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ദേവാലയത്തിൽ എസ്എംവൈഎം അരുവിത്തുറ മേഖലയുടെയും അരുവിത്തുറ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റസിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. ഇന്ന് വൈകുന്നേരം മുതൽ 13 വരെ വിശ്വാസികൾക്ക് പരസ്യ വണക്കത്തിന് അവസരം ഉണ്ടായിരിക്കും.
വാർഷികവും തെരഞ്ഞെടുപ്പും
കോട്ടയം: ഓൾ കേരള അസോസിയേഷൻ ഓഫ് ചിട്ടി ഫണ്ട്സിന്റെ സംസ്ഥാന വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നാളെ കോട്ടയം ക്ലബിന്റെ കുമരകത്തുള്ള അനക്സിൽ നടത്തും. ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ചിട്ടി ഫണ്ട്സിന്റെ പ്രസിഡന്റ് വി.സി. പ്രവീൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.പി. വർഗീസ് ബാബു അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ, കെ. ബാബു, ഡോ. ബിനീഷ് ജോസ്, അനു ടി. ജോർജ്, ജോസഫ് ജെ. ആലപ്പുഴ എന്നിവർ പ്രസംഗിക്കും.