+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ളും രൂ​പ​ത സ​മ്മേ​ള​ന​വും

പാ​ലാ: ഫ്രാ​ന്‍​സി​സ്‌​ക​ന്‍ അ​ൽ​മാ​യ സ​ഭ പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ്
വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ  തി​രു​നാ​ളും രൂ​പ​ത സ​മ്മേ​ള​ന​വും
പാ​ലാ: ഫ്രാ​ന്‍​സി​സ്‌​ക​ന്‍ അ​ൽ​മാ​യ സ​ഭ പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ളും രൂ​പ​ത സ​മ്മേ​ള​ന​വും സം​യു​ക്ത​മാ​യി ന​ട​ത്ത​പ്പെ​ടും. ഫ്രാ​ന്‍​സി​സ്‌​ക​ന്‍ അ​ല്‍​മാ​യ സ​ഭ പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ മാ​ത്യു കോ​യി​ക്ക​ല്‍ വാ​ര​പ്പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സി​സ്റ്റ​ര്‍ ഗീ​ത മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രൂ​പ​ത സ്പി​രി​ച്ച​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ഫാ.​ആ​ന്‍റ​ണി വെ​ച്ചൂ​ര്‍ ഒ​എ​ഫ്എം, ഫാ. ​അ​രു​ണ്‍ ഇ​ല​വു​ങ്ക​ല്‍ ഒ​എ​ഫ്എം എ​ന്നി​വ​ര്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും തോ​മ​സ് മാ​ത്യു മ​ടി​ക്കാ​ങ്ക​ല്‍, റോ​സ​മ്മ ജോ​സ് വ​ല്ല​നാ​ട്ട്, ടോ​മി കെ ​മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ല്‍, ആ​ലീ​സ് മാ​ത്യു ചെ​മ്പോ​ത്തി​നാ​ല്‍, തോ​മ​സ് ജോ​സ​ഫ് കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍, ടി​സ്സി രാ​ജു ക​ട​ലം​കാ​ട്ട്, അ​ന്ന​ക്കു​ട്ടി തോ​മ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സാ​പ്ര​സം​ഗ​വും ന​ട​ത്തും. സ​മ്മേ​ള​ന​ത്തെ തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.