കാഞ്ഞിരപ്പള്ളി: അറ്റകുറ്റപ്പണികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് 11 മുതല്‍ 19 വരെ അടച്ചിടും.
ബസ് സ്റ്റാന്‍ഡ് കവാടത്തിലേക്ക് കയറുന്ന ഭാഗത്തെ കുഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനും മറ്റ് കുഴികള്‍ അടയ്ക്കുന്നതിന്റെയും ഭാഗമായിട്ടാണ് താത്കാലികമായി അടച്ചിടുന്നത്.
നിലവില്‍ സ്റ്റാന്‍ഡിലേക്കും പുത്തനങ്ങാടി ഭാഗത്തേക്കും പ്രവേശിക്കുന്നയിടം തകര്‍ന്ന് കിടക്കുകയാണ്. ചെറിയ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ അടി ഇടിക്കുന്ന നിലയിലാണ് കുഴി.
ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു. ആറ് മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലുമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നതെന്ന് വാര്‍ഡംഗം ബിജു പത്യാല പറഞ്ഞു. അടച്ചിടുന്നതോടെ ബസ് സ്റ്റാന്‍ഡിന് വെളിയില്‍ ബസ് നിറുത്തി വേണം യാത്രക്കാരെ കയറ്റാനും ഇറക്കാനും.