കൊട്ടാരക്കര : എംസി റോഡിൽ കാറിടിച്ച് കാൽ നടയാത്രക്കാരനായ വയോധികൻ മരിച്ചു. മൈലം ഇഞ്ചക്കാട് ചരുവിള പുത്തൻവീട്ടിൽ കുട്ടപ്പൻ (75 ) അണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം.ലോട്ടറി വിൽപനക്കാരനായ കുട്ടപ്പൻ റോഡു മുറിച്ചു കടക്കുന്നതിനിടെ കൊട്ടാരക്കര ഭാഗത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര പോലീസ് കേസെടുത്തു.