ചങ്ങനാശേരി: അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗം ഇന്നു മുതല്‍ അഞ്ചുവരെ തീയതികളില്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. ഇന്നു വൈകുന്നേരം ആറിന് സായാഹ്ന പ്രാര്‍ഥനയോടെ മഹായോഗം ആരംഭിക്കും. തിരുവല്ല മലങ്കര അതിരൂപത ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
ക്രിസ്തീയ വിളി സഭയിലും സമൂഹത്തിലും കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്നതാണ് ഈ മഹായോഗത്തിന്റെ പൊതുവിഷയം. അതിരൂപതയെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന രീതിയില്‍ വൈദികരും സന്യസ്തരും അല്മായരും ഉൾപ്പെടുന്ന ഇരുന്നൂറോളം പേര് പങ്കെടുക്കും. ഇതര ക്രൈസ്തവ സഭകളുടെ പ്രതിനിധികളും ഈ ദിവസങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളാണ്.
മൂന്നു ദിവസങ്ങളിലായി ആരാധനക്രമം, സിനഡാത്മകസഭ, കോവിഡനന്തര അജപാലനം, സന്യാസം-ദൈവവിളി, കുടുംബം, സമുദായം, മാധ്യമങ്ങള്‍ എന്നിങ്ങനെ ഏറ്റവും പ്രസക്തമായ വിഷയങ്ങള്‍ ഈ മഹായോഗത്തില്‍ ചര്‍ച്ച ചെയ്യും.