+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​ത​ക​ളെ അ​ടു​ക്ക​ള​യി​ല്‍നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക് എ​ത്തി​ച്ച​ത് കു​ടും​ബ​ശ്രീ: സി.​കെ. ആ​ശ

ചെ​മ്പ്: കേ​ര​ള​ത്തി​ലെ വ​നി​ത​ക​ളെ അ​ടു​ക്ക​ള​യി​ല്‍നി​ന്നും അ​ര​ങ്ങ​ത്തേ​ക്ക് എ​ത്തി​ച്ച​തി​ല്‍ കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ത്തി​ന് വ​ള​രെ വ​ലി​യ പ​ങ്കാ​ണു​ള്ള​തെ​ന്ന് സി.​കെ. ആ​ശ എം​എ​ല്‍എ. കു​ടും​ബ​ശ
വ​നി​ത​ക​ളെ അ​ടു​ക്ക​ള​യി​ല്‍നി​ന്ന്  അ​ര​ങ്ങ​ത്തേ​ക്ക്  എ​ത്തി​ച്ച​ത്  കു​ടും​ബ​ശ്രീ: സി.​കെ. ആ​ശ
ചെ​മ്പ്: കേ​ര​ള​ത്തി​ലെ വ​നി​ത​ക​ളെ അ​ടു​ക്ക​ള​യി​ല്‍നി​ന്നും അ​ര​ങ്ങ​ത്തേ​ക്ക് എ​ത്തി​ച്ച​തി​ല്‍ കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ത്തി​ന് വ​ള​രെ വ​ലി​യ പ​ങ്കാ​ണു​ള്ള​തെ​ന്ന് സി.​കെ. ആ​ശ എം​എ​ല്‍എ. കു​ടും​ബ​ശ്രീ​യു​ടെ 25-ാമ​ത് വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ര്‍ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍എ. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യ സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍ഡു​ക​ളി​ലാ​യു​ള്ള ആ​റ് വ​യോ​ജ​ന അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളി​ലെ മു​തി​ര്‍ന്ന അം​ഗ​ങ്ങ​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പി.​എ​സ്. പു​ഷ്പ​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര നേ​താ​വ് ധ​ന്യ പി. ​വാ​സു, ഗാ​യ​ക​നും അ​ഭി​നേ​താ​വു​മാ​യ ക​ണ്ണ​ന്‍ ബ്ര​ഹ്മ​മം​ഗ​ലം, ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ല്‍ കോ​മ​ഡി ഉ​ത്സ​വം ഫെ​യിം അ​ഖി​ല്‍ എ​ന്നി​വ​രെ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍ഡി​നേ​റ്റ​ര്‍ അ​ഭി​ലാ​ഷ് ദി​വാ​ക​ര്‍ അ​നു​മോ​ദി​ച്ചു.

ചെ​മ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​മേ​ശ​ന്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​ത അ​നി​ല്‍കു​മാ​ര്‍, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ശാ ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. ശീ​മോ​ന്‍, ജ​സീ​ല ന​വാ​സ്, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ​മി​ഷ​ന്‍ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​രു​ണ്‍ പ്ര​ഭാ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.