കല്ലറ: പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ വയോമിത്രം ക്ലബിന്റെ നേതൃത്വത്തില്‍ ലോകവയോജന ദിനാചരണ പരിപാടി സംഘടിപ്പിച്ചു. വയോമിത്രം ഡോ. ശാരീക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തഗം ജോയി കല്പകശേരി വയോദിന സന്ദേശം നല്കി. ക്ലബ് പ്രസിഡന്റ് ദാമോദരന്‍, സെക്രട്ടറി മനോഹരന് നായര്‍, ഗോപിനാഥ് ചിങ്ങനാപുരം, തോമസ് മണപ്പാടന്, പഞ്ചായത്തംഗം അമ്പിളി ബിനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മധുര പലഹാര വിതരണവും നടന്നു.