പനച്ചിക്കാട്: ദക്ഷിണമൂകാംബിയില്‍ ഇന്ന് പൂജ വയ്ക്കും. വൈകിട്ട് 5.30ന് വിശിഷ്ഠ ഗ്രന്ഥങ്ങളും, പാഠപുസ്തകങ്ങളും വഹിച്ചുള്ള ഘോഷയാത്ര കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വിവേകാനന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നും പുറപ്പെട്ട് പരുത്തുംപാറ കവലയില്‍ എത്തിച്ചേരും.
തുടര്‍ന്ന് വിവിധ സംഘടനകളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്നതും സരസ്വതി സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ പൂജ വയ്ക്കുന്നതുമാണ്. 8.30ന്, കലാമണ്ഡലം പള്ളം മാധവന് സ്മരണാര്‍ഥം പനച്ചിക്കാട് ദേവസ്വം നല്കുന്ന സംഗീത സരസ്വതി പുരസ്കാരം കഥകളി സംഗീതജ്ഞന് കലാനിലയം രാജീവന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നല്കി ആദരിക്കും. തുടര്‍ന്ന് ദേശീയ സംഗീത നൃത്തോത്സവത്തില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറും. കഥ-
നളചരിതം മൂന്നാം ദിവസം.