ഗാന്ധിനഗര്‍: വില്പനയ്ക്കായി കാറില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ മദ്യം ഏറ്റുമാനൂര്‍ എക്സൈസ് സംഘം പിടികൂടി.
ആര്‍പ്പൂക്കര നെടുംപറമ്പില്‍ എന്‍.കെ. നിഷാദി (42)നെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ 7.15നു തൊണ്ണംകുഴി ഭാഗത്തുനിന്നാണു പിടികൂടിയത്. രണ്ടുദിവസം മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ ചില്ലറവില്പനയ്ക്കായി വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. സജിത്തിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്. രാജേഷ്, രഞ്ജിത് കെ. നമ്പ്യാട്ട്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ആര്. രജനീഷ്, കെ.കെ. പ്രജീഷ്, ഷിബു ജോസഫ്, രാഹുല്‍ നാരായണന്, സി.എം. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
പ്രതിയെയും കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.