+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

പാ​ല​ക്കാ​ട് : തേ​ങ്കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​മു​ക്തി 2022ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പിച്ചു. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യി​ൽ തേ​
ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
പാ​ല​ക്കാ​ട് : തേ​ങ്കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​മു​ക്തി 2022ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പിച്ചു. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യി​ൽ തേ​ങ്കു​റി​ശി ഗ​വ. ഹൈ​സ്കൂ​ൾ, ശ​ബ​രി വി​എ​ൽ​എ​ൻ​എം​യു​പി സ്കൂ​ൾ, മ​ഞ്ഞ​ളൂ​ർ എ​എ​സ്ബി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 250 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ക​യ​റം​കു​ളം ജംഗ്ഷ​നി​ൽ അ​വ​സാ​നി​ച്ചു. ഉ​ദ്ഘാ​ട​നം തേ​ങ്കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഭാ​ർ​ഗ​വ​ൻ നി​ർ​വ​ഹി​ച്ചു. ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ പ്ര​തി​ജ്ഞ എ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം വി​ക്ടേ​ർ​സ് ചാ​ന​ലി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.