ചിറ്റൂർ : മില്ലുടമകളും സപ്ലൈകോയുമായി സർക്കാർ ധാരണയിലെത്താത്തതിനെ തുടർന്ന് നെല്ലുസംഭരണത്തിൽ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം അവസാനിപ്പിക്കുവാൻ സർക്കാർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ഒന്നാം വിളയ്ക്ക് നെല്ലിന്റെ കൊയ്ത്ത് യന്ത്രത്തിന്റെ വാടക മണിക്കൂറിന് 2300 രൂപയായി ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ടി.എ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. ശുദ്ധോധനൻ മുഖ്യാതിഥിയായിരുന്നു. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി. പ്രീത്, ഡയറക്ടർമാരായ കെ. സഹദേവൻ, എൻ. രാജേഷ്, ഫാംഫെഡ് വൈസ് പ്രസിഡന്റ് എം. മണി മാസ്റ്റർ, ക്ലബ് ചീഫ് കോ-ഓർഡിനേറ്റർ എസ്. സുശീൽ, സിഇഒ എൻ. ദിനേഷ് എന്നിവർ പ്രസംഗിച്ചു.
ടി.എ. വിശ്വനാഥൻ (പ്രസിഡന്റ്), ഹരീഷ് കണ്ടാത്ത് (വൈസ് പ്രസിഡന്റ്), എസ്. സുശീൽ (ചീഫ് കോ-ഓർഡിനേറ്റർ), പി.ആർ. പ്രജയ് (അസോസിയേറ്റ് കോ- ഓർഡിനേറ്റർ) എ. ആഷിക് (ട്രഷറർ) ഡോ.പി. പ്രലോബ് കുമാർ, എം. ഗോപകുമാർ, എ. ആഷിഫ്, എം. റഫീക്ക് (എക്സിക്യൂട്ടീവ് മെബർമാർ) എന്നിവരെ തെരഞ്ഞെടുത്തു.