പാലക്കാട് : നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അകത്തേത്തറ പുതുപ്പരിയാരം പഞ്ചായത്ത് പ്രദേശങ്ങളിൽ ഉൾപ്പെടുന്ന താണാവു മുതൽ ധോണി വരെ ഏഴ് കിലോമീറ്ററോളം വരുന്ന പാതയോരം ശുചീകരിച്ചു.
ഇരുപഞ്ചായത്തുകളുടെയും സന്പൂർണ സഹകരണത്തോടെ സർക്കാർ സ്ഥാപനങ്ങളായ സോഷ്യൽ ഫോറസ്ട്രി, ഹേമാംബിക പോലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളായ ലീഡ് കോളജ്, ഉമ്മിണി സ്കൂൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, മറ്റു സന്നദ്ധ സംഘടനകളായ വ്യാപാര വ്യവസായി, സൗഹൃദ വേദി, സ്പാർക്ക്, ലെൻസ് ഫെഡ്, ഇടം മാനവിക വേദി, കെസിവൈഎം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഹരിത കർമ്മ സേന തുടങ്ങി 20 ഓളം സംഘടനകളുടെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ അണിനിരത്തി നിരത്തിയാണ് ശുചീകരണം നടത്തിയത്.
റെയിൽവേ പോലീസ് ഡിവൈഎസ്പി കെ.എൽ. രാധാകൃഷ്ണൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മനോജ് കെമൂർത്തി (സെക്രട്ടറി, നന്മ) സ്വാഗതം ആശംസിച്ചു, ഡോ. തോമസ് ജോർജ് ലീഡ് കോളജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്. മോഹനൻ നന്ദി പറഞ്ഞു.