കണ്ണൂർ: യുവാവിനെ തലയ്ക്കടിച്ചുവീഴ്ത്തി സ്വർണമാല കവർന്നു. മേലെചൊവ്വ പാതിരിപ്പറന്പിൽ വാടകയ്ക്കു താമസിക്കുന്ന വലിയന്നൂർ ചാപ്പയിലെ എം.കെ. സിതേഷിനെ (30) യാണ് കഴിഞ്ഞദിവസം രാത്രി എട്ടോടെ മേലെചൊവ്വയിൽവച്ച് ആക്രമിച്ചത്. പിന്നിൽനിന്നെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുവീഴ്ത്തിയശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടു പവൻ സ്വർണമാലയുമായി കടന്നുകളയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സിതേഷിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ സിഐ ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയായ ഇരിക്കൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.