കണ്ണൂർ: കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് (സിഎകെസി) സംസ്ഥാന സമ്മേളനം 10,11 തീയതികളിൽ കണ്ണൂരിൽ നടക്കും. പത്തിന് ഉച്ചകഴിഞ്ഞ് 3.30 ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വൈകുന്നേരം 4.30 ന് സംസ്ഥാന കൗൺസിലും ആറിന് സംസ്ഥാന ഭരണസമിതിയും ചേരും. 11 ന് രാവിലെ 9.30ന് കണ്ണൂർ എക്സോറ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ എം.ആർ. റഷീദും സി.പി. ലത്തീഫും പത്രസമ്മേളനത്തിൽ അറിയിച്ചു.
എക്സിബിഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് സംസ്ഥാന ജനറൽ അസംബ്ലി ചേരും. ഉച്ചകഴിഞ്ഞ് 2.30 മുതൽ നാലുവരെ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികൾ നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ കെ.വി. സുമേഷ്, സജീവ് ജോസഫ് എന്നിവർ പങ്കെടുക്കും. രാത്രി ഏഴു മുതൽ അംഗങ്ങളുടെ കലാപരിപാടികൾ, എട്ടിന് ഐഡിയ സ്റ്റാർ സിംഗറിന്റെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവ നടക്കും. പത്രസമ്മേളനത്തിൽ സാജു വാകാനിപ്പുഴ, രാജേഷ്, നാലകത്ത് ഷാസു എന്നിവരും പങ്കെടുത്തു.