കണ്ണൂർ: എയർഫോഴ്സ് അസോസിയേഷൻ കണ്ണൂർ ചാപ്റ്ററിന്റെ വ്യോമസേന ദിനാചരണവും കുടുംബ സംഗമവും എട്ട്, ഒന്പത് തീയതികളിൽ കണ്ണൂരിൽ നടക്കും. നാളെ രാവിലെ 9.30 ന് കണ്ണൂർ യുദ്ധ സ്മാരകത്തിൽ നടക്കുന്ന പുഷ്പാർച്ചനയോടെ സമ്മേളനത്തിനു തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ റോയൽ ഓമേഴ്സിൽ ഒന്പതിന് രാവിലെ 10 ന് നടക്കുന്ന കുടുംബസംഗമത്തിൽ റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ ഒ.പി. സതീഷ് മുഖ്യാതിഥിയായിരിക്കും. റിട്ട. വിംഗ് കമാൻഡർ പി.എ. വിജയൻ, റിട്ട. വിംഗ് കമാൻഡർ അരവിന്ദാക്ഷൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ചടങ്ങിൽ സേനയിൽ 80 വർഷം പൂർത്തിയാക്കിയ ജവാന്മാരെ മൊമന്റോ നൽകി ആദരിക്കും. ജില്ലയിലെ 400 റിട്ട. സേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ എം.വി. നാരായണൻ, എ.വി. ശ്രീനിവാസൻ, എൻ. അനിൽ കുമാർ എന്നിവരും പങ്കെടുത്തു.