കണ്ണൂർ: ലഹരി ഉപയോഗത്തിനെതിരേ കണ്ണൂർ നഗരത്തിൽ എൻഎസ്എസ് വോളണ്ടിയർമാരുടെ മെഗാ ഇവന്റ്. കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്കീം സെല്ലും കണ്ണൂർ സിറ്റി പോലീസും സംയുക്തമായാണ് മെഗാ ഇവന്റ് സംഘടിപ്പിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിൽ നടന്ന പരിപാടിയിൽ വൈസ് ചാൻസിലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കണ്ണൂർ സർവകലാശാല വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി.പി. നഫീസ ബേബി അധ്യക്ഷത വഹിച്ചു.
ടൗൺ സിഐ ബിനു മോഹൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. കെ.വി. സുജിത്ത്, വോളണ്ടിയർ കോ-ഓർഡിനേറ്റർ അജയ് മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ 500 ലധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കാളികളായി. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരേ മെഗാ ഫ്ലാഷ് മോബ് ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി.