പയ്യന്നൂര്‍: സിപിഎം ജില്ലാകമ്മിറ്റിയംഗവും എംഎല്‍എയുമായ ടി.ഐ.മധുസൂദനന് വീണ്ടും ഫോണില്‍ ഭീഷണി. എംഎൽഎയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചെറുതാഴം മണ്ടൂരിലെ വിജേഷ് എന്നയാളുടെ നന്പറിൽനിന്നാണു വിളിച്ചതെന്ന് കണ്ടെത്തി.
വിജേഷിനെ കണ്ടെത്താനായിട്ടില്ല. 2018 സെപ്റ്റംബർ 14ന് മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു. സമാനമായ മറ്റൊരു കേസിൽ ഇയാൾക്കെതിരേ വാറണ്ട് നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിയെ വധിക്കുമെന്നും ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കൈവെട്ടുമെന്നും ഫോണിലൂടെ ഭീഷണി മുഴക്കിയ കേസില്‍ വിജേഷിനെ കോഴിക്കോട് കൊളത്തൂരില്‍ വച്ച് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.