കണ്ണൂർ: യൂണിവേഴ്സിറ്റി സെന്ററുകളിൽ അധ്യാപക നിയമനം നടത്തുക, സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുക, തുടങ്ങി 14ഇന ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് സി.പി. ഷിജു ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.എസ്. സഞ്ജീവ്, കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.ടി. സിദ്ധാർഥൻ. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കെ. സാരംഗ് എന്നിവർ പ്രസംഗിച്ചു.
സംഘടന പ്രതിനിധികളുമായി വൈസ് ചാൻസിലർ നടത്തിയ ചർച്ചയിൽ മുഴുവൻ ആവശ്യങ്ങളും സർവകലാശാല അധികൃതർ അംഗീകരിച്ചതായി എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.
സംഘടന പ്രതിനിധികളുമായി വൈസ് ചാൻസിലർ നടത്തിയ ചർച്ചയിൽ മുഴുവൻ ആവശ്യങ്ങളും സർവകലാശാല അധികൃതർ അംഗീകരിച്ചതായി എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.