കൂത്തുപറമ്പ്: ആർഎസ്എസ് കൂത്തുപറമ്പ് ഖണ്ഡിന്റെ നേതൃത്വത്തിൽ അനുമതിയില്ലാതെ പദ സഞ്ചലനം സംഘടിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. നേതാക്കൾ ഉൾപ്പെടെ 110 ഓളം പേർക്കെതിരേയാണ് പിണറായി പോലീസ് കേസെടുത്തത്. വിജയദശമിയോടനുബന്ധിച്ച് ബുധനാഴ്ച വൈകുന്നേരമാണ് പിണറായി മുതൽ മമ്പറം വരെ പദസഞ്ചലനം സംഘടിപ്പിച്ചത്.