കണ്ണൂർ: കേരള കർഷകകടാശ്വാസ കമ്മീഷൻ കർഷകർക്ക് നൽകിയ അവാർഡിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ 18 സഹകരണ സംഘങ്ങൾക്ക്/ബാങ്കുകൾക്ക് ആകെ 19,64,267 രൂപ അനുവദിച്ച് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ഈ തുക സഹകരണ സംഘങ്ങൾ/ബാങ്കുകൾ ഗുണഭോക്താക്കളായ വായ്പക്കാരുടെ വായ്പ കണക്കിൽ വരവ് വയ്ക്കേണ്ടതാണെന്ന് അറിയിച്ചു.