ചെറുപുഴ: വയക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ണൂർ ജില്ലയിലെ മികച്ച പൊതുപ്രവർത്തകർക്ക് ഏർപ്പെടുത്തിയ ടി.പി. ദാമോദരൻ പുരസ്കാരം ഡിസിസിപ്രസിഡന്റ് മാർട്ടിൻ ജോർജിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒൻപതിന് വൈകുന്നേരം മൂന്നിന് പാടിയോട്ടുചാൽ വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി പുരസ്കാരം സമ്മാനിക്കും.
ചടങ്ങിൽ സോണി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. പത്രസമ്മേളനത്തിൽ വയക്കര മണ്ഡലം പ്രസിഡന്റ് രവി പൊന്നംവയൽ, എം. കരുണാകരൻ, ടി.പി. രാമചന്ദ്രൻ, കെ.കെ.വി. സുധീർ ബാബു, ടി.ടി. അനിൽകുമാർ,സുനീഷ് പട്ടുവം, കെ.പി. രാഘവൻ, എ.സി. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.