പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ശനി,ഞായർ ദിവസങ്ങളിൽ പുത്തരി വെള്ളാട്ടം നടക്കും. ഇന്ന് വൈകുന്നേരം തന്ത്രി പേർകളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ശുദ്ധി, വാസ്തുബലി, ഭഗവത് സേവ. രണ്ടു ദിവസവും പുത്തരി സദ്യ ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.