ചെന്പേരി: ഏരുവേശി സർവീസ് സഹകരണ ബാങ്കിൽ ഇടതുപക്ഷ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ ഏരുവേശി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ബാങ്കിന്റെ ചെമ്പേരിയിലെ ഹെഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഇടപാടുകാർക്ക് നിക്ഷേപ തുകയും സബ്സിഡി തുകയും തിരിച്ച് കൊടുക്കാതെ കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഭരണ സമിതിയ്ക്കെതിരെ ശക്തമായ സമര പരിപാടികൾക്കും നിയമ നടപടികൾക്കും നേതൃത്വം നൽകുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ധർണ ഉദ്ഘാടനം ചെയ്തു. മുൻ ബാങ്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായ ജോണി മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പളളി ആമുഖപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ഗംഗാധരൻ കായക്കീൽ, ജോൺസൺ പുലിയുറുമ്പിൽ, കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, ബ്ലോക്ക് മെമ്പർ സോജൻ കാരാമയിൽ, പഞ്ചായത്ത് മെമ്പർമാർ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.