ചെമ്പേരി: വൈസ്മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗണിൽ വാങ്ങിയ സ്ഥലത്ത് നിർമിക്കുന്ന വൈസ് മെൻ കോംപ്ലക്സ് കം കൺവെൻഷൻ സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന്. ചെമ്പേരി വൈഎംസിഎ ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്നുള്ള സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.സി. സാമുവൽ ശിലാസ്ഥാപനം നിർവഹിക്കും. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയാകും.