കോഴിക്കോട് : ഒറീസയിൽ ഈ മാസം പതിനഞ്ചാം തിയതി ആരംഭിക്കുന്ന ദേശീയ റഗ്ബി ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിന്റെ കോച്ചിംഗ് ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ കെ.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ റഗ്ബി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അമൽ സേതുമാധവൻ , കെ.എം. സജയൻ , സി.ടി. ഇല്ല്യാസ്, പി. ഷഫീഖ്, ജില്ലാ സെക്രട്ടറി വിനു, ശ്രീജുകുമാർ പൂനൂർ എന്നിവർ സംസാരിച്ചു.