കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിൽ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ സെക്രട്ടറി സി.കെ.ഷാഫി അധ്യക്ഷനായി. കായിക അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി വി.കെ.രാജീവ്, സബ്ജില്ലാ സെക്രട്ടറിമാരായ ലത്തീഫ് , എ.കെ.മുഹമ്മദ് അഷ്റഫ്, കൺവീനർ എം.ഷഫീഖ് , ടി.എം.സുബൈർ എന്നിവർ പ്രസംഗിച്ചു.
17 സബ്ജില്ലകളിൽ നിന്നും വിജയികളായ കുട്ടികളാണ് ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുന്നത്. 35 ഇനം ഗെയിമുകൾ ഡിസംമ്പർ മാസം വരെ നീണ്ടുനിൽക്കും. കരാട്ടെ മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിലും,വോളിബോൾ മത്സരങ്ങൾ പയിമ്പ്ര വോളി ഫ്രൻഡ്സ് ഗ്രൗണ്ടിലും, ജിംനാസ്റ്റിക് മൽസരങ്ങൾ നടക്കാവ് ക്ലമ്മർ അക്കാദമിയിൽ വച്ചും ഇന്നലെ ആരംഭിച്ചു.