തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റിന്റെ രണ്ടാമത് ദേശീയ കോർപറേറ്റ് കോണ്‍ഫറൻസ് 15, 16 തീയതികളിലായി ട്രാവൻകൂർ ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ സംഘടിപ്പിക്കുമെന്നു നാഷണൽ പ്രസിഡന്റ് ഡോ.സഞ്ജീവ് കെ. ധാ പത്രസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.