പേരൂര്‍ക്കട: നവീകരണം പൂർത്തിയാക്കിയ വട്ടിയൂര്‍ക്കാവ് വാര്‍ഡിലെ ചേമ്പ്രക്കുളം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ നാലു വശത്തും സംരക്ഷണഭിത്തിനിര്മിച്ചും ഇന്റര്‍ലോക്ക് പാകുകയും ചെയ്തു. നവീകരണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു.
വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. നവീകരിച്ച കുളത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയും മന്ത്രി നിക്ഷേപിച്ചു. ട്രിഡ ചെയര്മാന് കെ.സി വിക്രമന് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഡി.ആര്. അനില്‍, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കെ. രാജേഷ്, ചീഫ് എന്‍ജിനിയര്‍ പി. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.