വിതുര : പൊൻമുടിയിൽ റോഡ് ഇടിഞ്ഞ ഭാഗം ഡപ്യൂട്ടി കളക്ടർ, ആർഡിഒ, തഹസീൽദാർ തുടങ്ങിയവർ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി. ഒറ്റപ്പെട്ടു പോയ പൊൻമുടിയിലെ താമസക്കാരെ സഹായിക്കുന്നതിനായി റോഡ് ഇടിഞ്ഞ ഭാഗത്തേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കും. പൊൻമുടിയിൽ നിന്നുള്ള സ്കൂൾ ബസും കെഎസ്ആർടിസി ബസ് എത്തുന്ന സമയങ്ങളിൽ അവിടെ നിന്നും ക്രമീകരിക്കും. ആദ്യ സർവീസ് വിതുര ഡിപ്പോയിൽ നിന്ന് രാവിലെ 9.40 ന് ആരംഭിക്കും.