കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ ഉഗ്രന്‍കുന്നില്‍ പൊതുശ്മശാനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടെ എല്‍പിജി ശ്മശാനമാണ് നിര്‍മിക്കുന്നത്.
കൊട്ടാരക്കര നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58 ലക്ഷം രൂപയാണ് വകയിരുത്തിട്ടുള്ളത്. പ്രദേശവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വിധത്തിലാകും പ്രവര്‍ത്തിക്കുക. ശ്മശാനത്തിന് ചുറ്റും പൂന്തോട്ടങ്ങളും ഒരുക്കും. പൊതുശ്മശാനത്തിന്റെ അഭാവത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ സ്വന്തമായി വസ്തു ഇല്ലാത്തവര്‍ക്കും സ്ഥലപരിമിതി ഉള്ളവര്‍ക്കും പ്രയോജനകരമാകുമെന്ന് കൊട്ടാരക്കര നഗരസഭാ ചെയര്മാന് എ.ഷാജു പറഞ്ഞു.