+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം

കൊല്ലം: ​മ​ല​യാ​ള ഐ​ക്യ​വേ​ദിയുടെ ആഭിമുഖ്യത്തിൽ കേ​ര​ള​ത്തി​ൽ മാ​തൃ​ഭാ​ഷ വ​കു​പ്പ് രൂ​പീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ കൊ​ല്ലം ചി​ന്ന​ക്ക​ട​യി
സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം
കൊല്ലം: ​മ​ല​യാ​ള ഐ​ക്യ​വേ​ദിയുടെ ആഭിമുഖ്യത്തിൽ കേ​ര​ള​ത്തി​ൽ മാ​തൃ​ഭാ​ഷ വ​കു​പ്പ് രൂ​പീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ ഭാ​ഷാ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ം. ഇ​തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പ്, പ​ങ്കാ​ളി​ത്തം, സം​ഘാ​ട​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നും പൊ​തു കൂ​ട്ടാ​യ്മ രൂ​പ​ക​രി​ക്കു​ന്ന​തി​നു​മാ​യി 10 ന് വൈ​കുന്നേരം 4 മു​ത​ൽ കൊ​ല്ലം എ​ൻജി​ഒ യൂ​ണി​യ​ൻ ആ​ഫീ​സി​ൽ ആണ് യോഗമെന്ന് പ്രസിഡന്‍റ് അ​ടു​ത​ല ജ​യ​പ്ര​കാ​ശ്, സെക്രട്ടറി മ​ട​ന്ത​കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ , യു. ​അ​നി​ൽ​കു​മാ​ർ എന്നിവർ അറിയിച്ചു.

മ​ല​യാ​ളം മാ​തൃ​ഭാ​ഷ​യാ​യി​ട്ടു​ള്ള​വ​രു​ടെ സം​സ്ഥാ​ന​മാ​യി കേ​ര​ളം രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​ട്ട് ​ന​വം​ബ​ർ ഒ​ന്നി​ന് 66 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഈ ​ദീ​ർ​ഘ​മാ​യ കാ​ല​യ​ള​വി​നു​ള്ളി​ൽ പോ​ലും പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം മു​ത​ൽ ഗ​വേ​ഷ​ണം വ​രെ​യും മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ത​ൽ ഹൈ​ക്കോ​ട​തി വ​രെ​യും വി​ല്ലേ​ജ് ആ​ഫീ​സ് മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് വ​രെ​യും പൂ​ർ​ണ​മാ​യി മ​ല​യാ​ള വ​ൽ​ക്ക​രി​ക്കു​വാ​ൻ ന​മു​ക്കാ​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല മ​ല​യാ​ളം അ​റി​യാ​ത്ത​വ​രു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. ഇതിനാൽ കേ​ര​ളം ഗു​രു​ത​ര​മാ​യ സാം​സ്കാ​രി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെന്നും ഭാരവാഹികൾ ആരോപിച്ചു.