കൊട്ടാരക്കര: നിയന്ത്രണം വിട്ട ലോറി റോഡരികിലെ പെട്ടിക്കട ഇടിച്ചു തകർത്തു. ദേശീയപാതയിൽ കൊട്ടാരക്കര പുലമൺ വിജയാസ് ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.30നാണ് അപകടമുണ്ടായത്. പുനലൂർ ഭാഗത്തു നിന്നും പച്ചക്കറിയുമായെത്തിയ ലോറിയാണ് കട തകർത്തത്. കടയോടു ചേർന്നുള്ള ഒരു വൃക്ഷത്തിലിടിച്ചാണ് ലോറി നിന്നത്. പെട്ടിക്കട പൂർണമായി തകർന്നു. സംഭവ സമയത്ത് കടയിൽ ആളില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.