മണിമല: മണിമല - റാന്നി റൂട്ടിൽ കരിമ്പനക്കുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. മണിമല നിരവത്തുപടി പുതിയോട്ട് (കൊക്കപ്പുഴ) പി.ജെ. ജോസഫ് (71), ഭാര്യ ഉഷ (63) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.20 നായിരുന്നു അപകടം. ജോസഫും ഭാര്യ ഉഷയും റാന്നിയിലുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു. എതിർദിശയിൽ വന്ന കാർ മറ്റൊരു കാറിലിടിച്ച ശേഷം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മണിമല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് മൂന്നിന് മണിമല ഹോളി മെയ്ജൈ ഫൊറോനാ പള്ളിയിൽ. മക്കൾ: ജിജോ ജോയി ജോസഫ്, ജൂജിൻ ജോസഫ്. മരുമക്കൾ: ബെലിൻ, ബെലോൺസി.