കടനാട്: സെന്റ് അഗസ്റ്റിന് സ്വാശ്രയ സംഘത്തിന്റെ 20ാമത് വാര്‍ഷികം കടനാട് പള്ളി പാരിഷ് ഹാളില്‍ വിവിധ കലാപരിപാടികളോടെ നടത്തി. പളളി വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ.തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ ജോയി മടിക്കിയാങ്കല്‍, ഡാന്റീസ് കൂനാനിക്കല്‍, സോണല്‍ കോഓര്‍ഡിനേറ്റര്‍ ആലീസ് ജോര്‍ജ്, സംഘം പ്രസിഡന്റ് സിബി മലേപറമ്പില്‍, മോളി ഇടക്കരോട്ട്, മേരി തയ്യില്‍, ജോളി ഈന്തനാകുന്നേല്, ജയ്ബിന്‍ തച്ചാന്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.