ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്കൂൾ വിദ്യാഭ്യാസ രംഗത്തെ മികവിനു വേണ്ടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ സർവീസ് ആർമി ഗവൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ആവിഷ്കരിച്ച ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രോജക്ടിന്റെ 2022-23 അധ്യയന വർഷത്തെ പ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യാനായി പ്രഥമാധ്യാപകരുടെയും മെന്റർമാരുടെയും ശില്പശാല ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നടത്തി.
ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. ജോർജ് കരുണയ്ക്കൽ ശില്പശാലയ്ക്കു നേതൃത്വം നൽകി.
ഡിഐഇടി പ്രിൻസിപ്പൽ ആർ. പ്രസാദ്, കാഞ്ഞിരപ്പള്ളി ഡിഇഒ എം. റസീന ബീഗം, കാഞ്ഞിരപ്പള്ളി ഇ പി.എച്ച്. ശൈലജ, ഈരാറ്റുപേട്ട എഇ സി.എം. ഷംല ബീവി, ഹെഡ്മാസ്റ്റർ സാബു മാത്യു, നോബി ഡൊമിനിക്, ജോബിൻ കണിപറമ്പിൽ, ഡോ. ലില്ലിക്കുട്ടി ഏബ്രഹാം, ആൻസമ്മ തോമസ്, ആർ. ധർമകീർത്തി, പി.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.