പാലാ: കേരളാ കോണ്‍ഗ്രസ്- എം കോട്ടയം ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി ഔസേപ്പച്ചന് വാളിപ്ലാക്കലി (പാലാ)നെ തെരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മറ്റിയംഗം, പ്രതിച്ഛായ ഫിനാന്‍സ് മാനേജര്‍, ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഔസേപ്പച്ചന് മീനച്ചില്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി അംഗമാണ്.