പാലാ: ചേര്‍പ്പുങ്കല്‍ പഴയ പാലത്തിന്റെ തകര്‍ന്നുപോയ കൈവരികള്‍ ബലപ്പെടുത്തുന്നതിനു നിര്‍മിച്ച കോണ്‍ക്രീറ്റ് സാമഗ്രികള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി പരാതിയുണ്ടായ സാഹചര്യത്തില്‍ എല്ലാ നിര്‍മാണ സാമഗ്രികളും എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
ചേര്‍പ്പുങ്കലിലെ വിവിധ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, ഓട്ടോറിക്ഷ യൂണിയനുകള്‍, ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ആശുപത്രി, ചേര്‍പ്പുങ്കല്‍ ഉണ്ണി മിശിഹാ പള്ളി, വിവിധ സ്കൂള്‍ - കോളജ് അധികൃതര്‍ എന്നിവരെല്ലാം ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് പഴയ പാലത്തില്‍നിന്ന് എല്ലാ കോണ്‍ഗ്രീറ്റ് സാമഗ്രികളും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.
അപകടാവസ്ഥയിലായ കൈവരികള്‍ നീക്കം ചെയ്ത് സുരക്ഷിതമായ കോണ്‍ക്രീറ്റ് കൈവരികള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പഴയ പാലത്തിലൂടെ തുടര്‍ച്ചയായി വാഹനങ്ങള്‍ പോകുന്നതിനിടയില്‍ കൈവരികളുടെ നിര്‍മാണം നടത്താന്‍ കഴിയാത്തതുമൂലം ഒരു മാസമായി ഈ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ട്രാഫിക് കാരണം പഴയ പാലത്തിലെ നിര്‍മാണ ജോലികള്‍ നടത്തുന്നതിന് വളരെ പ്രയാസമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും അറിയിച്ചിരുന്നു.
ജനങ്ങളുടെ യാത്രാക്ലേശം സംബന്ധിച്ച് മോന്‍സ് ജോസഫ് എംഎല്‍എയും മാണി സി. കാപ്പന് എംഎല്‍എയും ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പഴയ പാലത്തില്‍നിന്ന് കോണ്‍ക്രീറ്റ് സാമഗ്രികള്‍ പൂര്‍ണമായും മാറ്റുന്നതിന് തീരുമാനിച്ചത്. ഇത് പ്രകാരം പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്ത് വീതി കൂടുതലുള്ള സ്ഥലത്ത് തത്കാലം സ്റ്റോക്ക് ചെയ്യും.