പാലാ: മേജര്‍ രവി മുഖ്യരക്ഷാധികാരിയും ജസ്റ്റീസ് കെമാല്‍പാഷ രക്ഷാധികാരിയുമായിട്ടുള്ള ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്റെ 10 പഞ്ചായത്തുകളുടെ ചുമതലയുള്ള പ്രസിഡന്റായി പ്രസാദ് കുരുവിള നിയമിതനായി. അഴിമതിയും കെടുകാര്യസ്ഥതയും നിയമത്തിനും പൊതുസമൂഹത്തിനും മുമ്പിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ പ്രവര്‍ത്തനമാരംഭിച്ച ആന്റി കറപ്ഷന്‍ മിഷന് രാജ്യത്തുടനീളം ആയിരക്കണക്കിന് അംഗങ്ങളുണ്ട്.