മുണ്ടക്കയം: വ്യാകുലമാതാ ഫൊറോന പള്ളിയിൽ ആദ്യവെള്ളിയാഴ്ച വചനപ്രഘോഷണം നടക്കും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന, ആറിന് വചന സന്ദേശം, ആരാധന എന്നിവ നടത്തും. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ നേതൃത്വം നൽകും.