കൂവപ്പള്ളി: ഹോളിക്രോസ് ആശുപത്രിയുടെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം എട്ടു മുതൽ 12 വരെ നടക്കും. എട്ടിന് രാവിലെ 10ന് നടക്കുന്ന സമ്മേളനം അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സുജിത് ബാബു ക്ലാസ് നയിക്കും. തെരുവുനാടകം, എക്സിബിഷൻ എന്നിവയും ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിക്ട്രിൻ അറിയിച്ചു.