അതിഥിത്തൊഴിലാളികള്‍ക്കിടയിലും വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും. 15 മുതല്‍ 22 വരെയാണ് ഈ കാന്പെയിൻ. 24ന് വൈകുന്നേരം ആറിന് എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ഇതിന് മുന്നോടിയായി 22ന് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ ദീപം തെളിക്കല്‍ നടക്കും. 23,24 തീയതികളില്‍ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തില്‍ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരേ ദീപം തെളിയിക്കും.
28ന് എൻസിസി, എൻഎസ്എസ്. എസ്പിസി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും. സൈലിബ്രൈറ്റികള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടവും ക്ലബുകളുടെ നേതൃത്വത്തില്‍ കായിക മത്സരങ്ങളും നടത്താൻ നിര്‍ദേശിച്ചിട്ടുണ്ട്.
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ 25 മുതല്‍ നവംബര്‍ 1 വരെ കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കും.
എൻഎസ്എസിന്റെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു വിപുലമായ ക്വിസ് മത്സരവും നടത്തുന്നുണ്ട്. നവംബര്‍ ഒന്നിനാണ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഉച്ചകഴിഞ്ഞു മൂന്നിനു പൊതുജനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും.