റാന്നി: വയ്യാറ്റുപുഴയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. ചിറ്റാർ മീൻകുഴി സ്വദേശിയുടെ മകനെ കാണാതായത് ഇന്നലെ പരിഭ്രാന്തി പരത്തിയിരുന്നു. വീടിന് പുറകിലായുള്ള റബർ തോട്ടത്തിൽ കുട്ടി ഒളിച്ചിരിക്കുകയായിരുന്ന കുട്ടിയെ പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. പരിഭ്രാന്തരായ വീട്ടുകാര് ഉടൻ പോലീസിനെ അറിയിച്ചു.