പയ്യന്നൂര്‍: കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടെ ഒഡീഷ സ്വദേശിയായ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഗഞ്ചന്‍ ജില്ലയിലെ സുനകര സ്വദേശി രഞ്ചന്‍ ജന (31) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. പെരുമ്പ ചിറ്റാരിക്കൊവ്വല്‍ റോഡിന് സമീപത്തെ കെട്ടിടത്തില്‍ കോണ്‍ക്രീറ്റ് നടക്കുന്നതിനിടയില്‍ തകരാറിലായ മോട്ടോര്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. വര്‍ഷങ്ങളായി കാസര്‍ഗോഡ് താമസിച്ച് കരാറുകാരന്റെ കീഴില്‍ ജോലിചെയ്തു വരികയായിരുന്നു.