പഴയങ്ങാടി: ചെറുകുന്നിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. വെള്ളിക്കീൽ സ്വദേശിയും ചെറുകുന്ന് മുട്ടിൽ മദ്രസയ്ക്കു സമീപമുള്ള അഹമ്മദിനെ (78) ആണ് ഇന്നലെ വൈകുന്നേരം നാലോടെ ചെറുകുന്ന് കോൺവെന്റ് റോഡ് ഗേറ്റിനു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടത്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, അഫ്സത്ത്, സഫിയത്ത്, നജ്മത്ത്, അർഷിദ, ജെംഷാബി. മരുമക്കൾ: സുബൈർ, റസാഖ്, നൗഫൽ, ഷിഹാബ്, സിയാദ്.